പുറപ്പുഴ: എസ്. എൻ. ഡി. പി യോഗം പുറപ്പുഴ ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വാർഷികോത്സവം ഇന്നും നാളെയുമായി നടക്കും. പറവൂർ രാകേഷ് തന്ത്രികളും ലിജോ ശാന്തികളും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ അഭിഷേകം, മലർനിവേദ്യം, വിശേഷാൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതി പാരായണം,സമൂഹപ്രാർത്ഥന. വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന. 7 ന് പ്രസാദമൂട്ട്.
നാളെ രാവിലെ അഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, മലർനിവേദ്യം, വിശേഷാൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതി പാരായണം,സമൂഹപ്രാർത്ഥന. വൈകുന്നേരം 5.30 ന് താലപ്പൊലി ഘോഷയാത്ര. തറവട്ടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയിൽനിന്നും ആരംഭിച്ച് ചെണ്ടമേളം, ശിങ്കാരമേളം, തിറയാട്ടം, കൊട്ടക്കാവടി, എന്നിവയുടെ അകമ്പടിയോടെ ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. 7 ന് വിശേഷാൽ ദീപാരാധന. പൂമൂടൽ, തുടർന്ന് മഹാപ്രസാദ ഊട്ട്.