അടിമാലി: ഓൾ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ കമ്മിറ്റി ബസവേശ്വരന്റെ ജയന്തി 19 ന് രാവിലെ 11ന് ആനച്ചാൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആഘോഷിക്കും. ജില്ലാ. പ്രസിഡന്റ് ഗിരീഷ് എൻ. പാലംതറയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് ചെയർപേഴ്‌സൺ ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ. വിനോദ് മുഖ്യപ്രഭാഷണം നടത്തും. വിവിധ തൊഴിൽ മേഖലകളിലെ തൊഴിലാളികളെ ആദരിക്കും. ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ജയൻ, സംസ്ഥാന കമ്മിറ്റി മെമ്പർ സി.എൻ. ചന്ദ്രൻ, എസ്.എം.എസ് ജില്ലാ സെക്രട്ടറി രജനി മാധവൻ, എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് മോഹനമേനോൻ, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ഇ.കെ. മോഹനൻ, വി.എൻ.എസ്. ശാഖാ പ്രസിഡന്റ് മോഹനൻ ഇലവുങ്കൽ എന്നിവർ സംസാരിക്കും.