തൊടുപുഴ: അൽ- അസർ മെഡിക്കൽ കോളേജ് അനസ്‌തേഷ്യ വിഭാഗവും ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ് (ഐ.എസ്.എ.) മലനാട് ശാഖയും ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി 'ആസ്‌പെക്ട്- 2024' 19ന് അൽ- അസർ ദന്തൽ കോളേജിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. മഞ്ജിത് ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അനസ്‌തേഷ്യ, ക്രിട്ടിക്കൽ കെയർ എന്നീ മേഖലകളിലെ ദേശീയ സംസ്ഥാനതല വിദഗ്ദ്ധർ നയിക്കുന്ന ഈ പരിപാടിയിൽ 150 ഓളം ഡോക്ടർമാർ പങ്കെടുക്കും. 'സുരക്ഷിതമായ അനസ്‌തേഷ്യ" എന്നതാണ് പ്രതിപാദന വിഷയം. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. അൽ- അസർ ചെയർമാൻ കെ.എം. മൂസ അദ്ധ്യക്ഷത വഹിക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, ഐ.എസ്.എ മുൻ ദേശീയ പ്രസിഡന്റ് ഡോ. ബി. രാധാകൃഷ്ണൻ, ഐ.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിനിൽ ഐസക്, സെക്രട്ടറി ഡോ. പോൾ റാഫേൽ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി സെക്രട്ടറി ഡോ.രോഹിത് കമൽ, അൽ- അസർ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. കെ.എം. റിജാസ്, ഡോ. മാത്യു ജോർജ്ജ് എന്നിവരും പങ്കെടുത്തു.