തൊടുപുഴ: ഡിവൈൻ മേഴ്‌സി ഷ്രൈനിൽ പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് 19 ന് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കും.രാവിലെ 11 ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഷ്രൈൻ റെക്ടർ ഫാ. ജോർജ് ചേറ്റൂർ വൈസ് റെക്ടർ ഫാ. ആന്റണി വിളയിപ്പിള്ളിൽ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും. വിദ്യാരംഭം കുറിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ രാവിലെ 11നുള്ള കുർബാനയ്ക്ക് എത്തണമെന്ന് റെക്ടർ ഫാ. ജോർജ് ചേറ്റൂർ അറിയിച്ചു.