പുറപ്പുഴ: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും സ്ഥല ഉടമകളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം മരം വീണുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും സ്ഥല ഉടമകൾ മാത്രം ഉത്തരവാദികളായിരിക്കും