ചെറുതോണി: രാജ്യത്തിന്റെ മതേതര സങ്കൽപങ്ങളെല്ലാം തകർത്തുകൊണ്ട് ലോകരാജ്യങ്ങളുടെ മുമ്പിൽ അപമാനിക്കപ്പെട്ട ഭരണകൂടമായി മോദി ഭരണം മാറിയെന്ന് എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. എൻ.സി.പി (എസ്) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യാ മുന്നണി ഭൂരിപക്ഷത്തിലേക്കെത്തുന്നു എന്നതാണ് ഓരോ ദിവസവും ലഭിക്കുന്ന റിപ്പോർട്ടുകൾ. ഒരിക്കൽ കൂടി മോദി ഭരണത്തെ പരീക്ഷിക്കാൻ ഇന്ത്യൻ ജനത ഭയപ്പെടുന്നു. മതേതര ഇന്ത്യയും അതിന് ആധാരമായ ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് പാർട്ടിയുടെ ദേശീയ സമീപനം. പ്രതിപക്ഷ സഖ്യത്തിന് ആശയപരമായ അടിത്തറ ഉണ്ടാക്കിയത് ശരത് പവാറാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എൻ.സി.പി(എസ്) കൂടുതൽ കരുത്ത് നേടും. ജില്ലാ പ്രസിഡന്റ് കെ.ടി. മൈക്കിൾ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറിമാരായ അനിൽ കൂവപ്ലാക്കൽ, മുരളി പുത്തൻവേലി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ പി. മാണി, ജോസ് വഴുതന പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ. സോമൻ, ഭാരവാഹികളായ വർഗീസ് പൈലി, വി.എൻ. മോഹനൻ, ടി.പി. രാജപ്പൻ, മനോജ് കൊച്ചുപറമ്പിൽ, ലൂയിസ് വേഴാമ്പതോട്ടം, ആലിസ് വർഗീസ്, ജോൺസൺ മാങ്കുളം, പി.പി. ബേബി, സന്തോഷ് കെ.എസ്, കെ.പി. സുരേഷ്, ഇ.എസ്. മനു എന്നിവർ പ്രസംഗിച്ചു.