കരിമണ്ണൂർ: ഉടുമ്പന്നൂർ- പെരിങ്ങാശേരി റോഡിൽ കോൺക്രീറ്റ് പ്രവർത്തികൾ നടക്കുന്നതിനാൽ 20 മുതൽ ജൂൺ രണ്ട് വരെ ഇതുവഴി വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഈ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ഉടുമ്പന്നൂർ പാറേക്കവല- പരിയാരം- ചീനിക്കുഴി വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ അറിയിച്ചു.