drainage

കട്ടപ്പന: താലൂക്ക് ആശുപത്രിയിൽ മഴയത്ത് ചെളിവെള്ളം ഒലിച്ചു കയറുന്നതോടെ ഒ.പിയുടെയടക്കം പ്രവർത്തനം താറുമാറാകുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ ഡ്രൈനേജുകൾ നിർമിക്കാത്തതാണ്
പ്രതിസന്ധിക്ക് കാരണമാകുന്നത്. കട്ടപ്പന നഗര സഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയാണ് മഴ പെയ്യുന്നതോടെ ചെളിവെള്ളത്തിൽ നിറയുന്നത്. മഴ പെയ്യുമ്പോൾ വെള്ളം ആശുപത്രിക്കകത്തേക്ക് കയറുന്ന സ്ഥിതിയാണുള്ളത്. ആശുപത്രിയുടെ ഒ.പി വിഭാഗം പ്രവർത്തിക്കുന്ന ഭാഗങ്ങൾ, രോഗികൾ കിടക്കുന്ന വാർഡിന്റെ പരിസരങ്ങൾ, ആശുപത്രിയുടെ വിവിധ പാസേജുകൾ എന്നിവിടങ്ങളിലാണ് ചെളിവെള്ളം എത്തുന്നത്. വിഷയത്തിൽ നഗരസഭ നിരുത്തരവാദിത്തപരമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.

നിർമ്മാണ

അപാകതയെന്ന്

ആക്ഷേപം

ആശുപത്രിയിൽ ചെളിവെള്ളം കയറുന്നത് കെട്ടിടം നിർമ്മിച്ച പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ അപാകതയാണെന്ന് കട്ടപ്പന നഗരസഭ ഭരണപക്ഷ അംഗങ്ങൾ ആരോപിക്കുന്നു. കൃത്യമായ ഡ്രൈനേജ് സംവിധാനം ഒരുക്കാതെയാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നിലവിൽ ചെളിവെള്ളം ആശുപത്രിയിലേക്ക് ഒഴുകി എത്താതിരിക്കാൻ താത്കാലിക പരിഹാരം നടത്തിയിട്ടുണ്ടെന്നും ഉടൻതന്നെ പദ്ധതി ആവിഷ്‌കരിച്ച് വിഷയത്തിൽ പൂർണ്ണ പരിഹാരം ഉണ്ടാക്കുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.