പീരുമേട്: പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്കും ഓഫീസ് അസിസ്റ്റന്റ് (ഡെയിലി വേജസ്) ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏഴു ദിവസത്തിനകം principalsntasc@gmail.com എന്ന ഇ-മെയിൽ അഡ്രസ്സിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അയക്കണം. കൂടുതൽ വിവരങ്ങൾ sntascpambanar.in എന്ന കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു.