കട്ടപ്പന :പകർച്ചവ്യാധികൾ ജില്ലയുടെ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ നടപടികൾക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളും കട്ടപ്പന നഗരസഭയുടെ 34 വാർഡുകളിലും18,19 തീയതികളിൽ നടത്താൻ അടിയന്തിര നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം.ശനി ,ഞായർ ദിവസങ്ങളിൽ വീടുകൾ ,സ്ഥാപനങ്ങൾ , പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ മാലിന്യമുക്തമാക്കാൻ തീവ്രശുചീകരണം നടത്തും.അടഞ്ഞുപോയ നിരവധി കലുങ്കുകൾ തുറക്കുകയും കട്ടപ്പന പുതിയ ബസ് സ്റ്റാന്റിലെ വെള്ളക്കെട്ടിന് പരിഹാരം കാണുവാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.