പീരുമേട് : സ്വകാര്യ ചാനലിന് നൽകിയ അഭിമുഖമായി ബന്ധപ്പെട്ട ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിന്എതിരെനൽകിയ കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. രമേശ് ആവശ്യപ്പെട്ടു. പീരുമേട് മേഖലസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .സംസ്ഥാനജീവനക്കാർ മുമ്പ് ഒരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്തകുടിശ്ശിക ലീവ് സറണ്ടർ ആനുകൂല്യവും,പതിനൊന്നാം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങളും, ഉടൻതന്നെ വിതരണം ചെയ്യണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.മേഖല പ്രസിഡണ്ട് വി.വിനോദ് അദ്ധ്യക്ഷത വഹിച്ച ബി. ദിലീപ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ. എസ് .രാഗേഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജുമോൻ, ജില്ലാ പ്രസിഡന്റ് കെ. വി .സാജൻ, സംസ്ഥാന കൗൺസിൽ അംഗം പി.റ്റി. ഉണ്ണി എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി സൗമ്യ മുരളി (പ്രസിഡന്റ് ), തുമ്പി വിശ്വനാഥ് ,ശ്രീകുമാർ പി.ഡി.(വൈസ് പ്രസിഡന്റുമാർ) സുമേഷ് വാസു(സെക്രട്ടറി ) കെ.കെ. ജെയ്നമ്മ, ടിൽസൺ ടൈറ്റസ് ചാക്കോ (ജോയിന്റ് സെക്രട്ടറിമാർ ) എം.ജി. ബിലോഷ് ( ട്രഷറർ )എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.