പീരുമേട് : ഒരാഴ്ചയായി വണ്ടിപ്പെരിയാർ പ്രദേശത്ത് പെയ്യുന്ന വേനൽ മഴയിൽ വണ്ടിപ്പെരിയാർ പുതിയ പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.വെള്ളക്കെട്ടിന് പരിഹാരമെന്ന നിലയിൽ ഒട്ടേറെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ പാലത്തിൽ നടത്തിയിരുന്നു. വാഹനങ്ങൾക്ക് തടസ്സമായി നിന്നിരുന്ന ഉയർന്നു നിന്ന കേഡർ മാറ്റി കോൺ ക്രീറ്റ് ചെയ്തിന്നിട്ടും മഴ പെയ്താൽ വെള്ളം ഇപ്പോഴും പാലത്തിൽ നിറഞ്ഞ് വാഹനങ്ങൾക്കും യാത്രികർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു.ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ടൗണിലെ പുതി പാലത്തിൽ മഴക്കാലമാവുമ്പോൾ രൂപപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും പാലത്തിൽ അപകടക്കെണിയായി മാറിയ കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞ് പുറത്തേക്ക് വന്നത് പരിഹരിക്കുന്നതിനു മായാണ് പുതിയ പാലത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് കോൺക്രീറ്റ് ചെയ്തത്. വേനൽമഴശക്തിപ്രാപിച്ചതോടെയാണ് പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതുമൂലംകാൽനട , വാഹനയാത്രക്കാർദുരിതത്തിലായി.