പീരുമേട് : പെരുവന്താനംസെന്റ് ആന്റണീസ് കോളേജിൽ 18ന് മെഗാ ജോബ് മേള സംഘടിപ്പിക്കുന്നു.കേരള സർക്കാർ നോളജ് എക്കണോമിക് മിഷന്റെയും പെരുവന്താനം സെന്റ് ആന്റണീസ്‌കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാവിലെ 8 മുതൽ മെഗാ ജോബ് മേള ആരംഭിക്കും. വിവിധ മേഖലകളിലായി ബാങ്കിംഗ് കമ്പ്യൂട്ടർ, കാർഷിക നോൺ ബാങ്കിംഗ് കമ്പനികൾ, പോളിടെക്‌നിക് മേഖലകൾ ഉൾപ്പെടെ 50 കമ്പനികൾ മേളയിൽ പങ്കെടുക്കും.

പത്താം ക്ലാസ് പാസായവർ മുതലുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇന്റർവ്യൂവിൽ എത്ര കമ്പനികൾക്ക് വേണമെങ്കിലും ജോബ് മേളയിൽ പങ്കെടുക്കാം. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെ.ടി ബിനു ഉദ്ഘാടനം ചെയ്യും. പെരുവന്താനംപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തും.കോളേജ് ചെയർമാൻ ബെന്നി തോമസ അദ്ധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ ആന്റണി തോമസ് കല്ലമ്പള്ളി, അക്ഷയ മോഹൻദാസ് എന്നിവർ പങ്കെടുക്കും.