ഇടുക്കി: മുട്ടം , പീരുമേട് എന്നിവിടങ്ങളിൽ ഐ.എച്ച്.ആർ.ഡി നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽപുതിയ അദ്ധ്യയനവർഷത്തിൽ 11ാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in മുഖേന ഓൺലൈൻ ആയും അതത് സ്‌കൂളുകളിൽ നേരിട്ടെത്തി ഓഫ് ലൈൻ ആയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ മുഖേന അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 28 , വൈകുന്നേരം 5 മണി . രജിസ്‌ട്രേഷൻഫീസായ 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) ഓൺലൈനായി അതത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂൾ ക്യാഷ് കൗണ്ടറിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർക്കു രജിസ്‌ട്രേഷൻ ഫീസ് അടച്ചതിന് ശേഷം വിശദവിവരങ്ങൾ thss.ihrd.ac.in എന്ന ഓൺലൈൻ ലിങ്കിൽ നൽകേണ്ടതാണ്.

ഓഫ് ലൈനായി അപേക്ഷിക്കുന്നവർ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷൻ ഫീസും സഹിതം (രജിസ്‌ട്രേഷൻ ഫീസ് അതത് പ്രിൻസിപ്പാൾമാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്ടായും സ്‌കൂൾ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) 28 ന് വൈകീട്ട് 4 ന് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കേണ്ടതാണ്.

ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ ഇടുക്കിയിൽ തൊടുപുഴ മുട്ടം , പീരുമേട് എന്നിവിടങ്ങളിലാണ് സ്‌കൂൾ ഉള്ളത് . പീരുമേട് 04869233982, 8547005011/9446849600, മുട്ടം 04862255755, 8547005014