തൊടുപുഴ: ജില്ലാ സീനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ 9 മുതൽ വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യുകയും 18ന് രാവിലെ 9 മണിയോടെ സ്‌പോർട്‌സ് യൂണിഫോമുമായി ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്ന് സെക്രട്ടറി മുഹമ്മദ് ഫാസിൽ അറിയിച്ചു. മേയ് 27, 28 തീയതികളിൽ അങ്കമാലിയിൽ നടത്തുന്ന സംസ്ഥാന സീനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലയിലെ പുരുഷ വനിതാ ടീമുകളെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കും. ഫോൺ: 9526988602, 9447753482.