രാജാക്കാട്:രാജാക്കാട് ക്രിസ്തുരാജഫൊറോന പള്ളിയുടെ കീഴിൽ മമ്മട്ടിക്കാനത്ത് നിർമ്മിച്ച അമലോത്ഭവ മാതാ കപ്പേളയുടെയും,പഴയവിടുതി കുരിശടിയുടേയും വെഞ്ചിരിപ്പ് നടത്തി ഇടുക്കി രൂപത മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേൽ പഴയവിടുതി കുരിശടി വെഞ്ചിരിപ്പ് നടത്തിയ ശേഷം മമ്മട്ടിക്കാനം കപ്പേള വെഞ്ചരിച്ച് പൊന്തിഫിക്കൽ കുർബ്ബാനയർപ്പിച്ചു.ഫാ.ജെയിംസ് തെള്ളിയാങ്കൽ,ഫാ.ജോബി ഇടവഴിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു. വികാരി ജനറാൾ മോൺ.അബ്രാഹം പുറയാറ്റ്,ഫാ.ജോസ് കുന്നുംപുറം,ഫാ. ജോബി മാതാളികുന്നേൽ,ഫാ.അമൽ മണിമലക്കുന്നേൽ എന്നിവർ പങ്കെടുത്തു
വികാരി ഫാ.ജോബി വാഴയിൽ, സഹവികാരിമാരായ ഫാ.ജോയൽ വള്ളിക്കാട്ട്,ഫാ.ജെയിൻ കണിയോടിക്കൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. വെഞ്ചരിപ്പിന് ശേഷം പ്രസുദേന്തി വാഴ്ച, സ്‌നേഹവിരുന്ന്,ആകാശ വിസ്മയം എന്നിവയും നടത്തി.