അടിമാലി: ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സർവീസ് സഹകണ സംഘത്തിന്റെ സിൽവൽ ജൂബിലി ആഘോഷങ്ങളുടെ ഭാഗ മായി സൗജന്യ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് 19 ന് നടക്കും. കോട്ടയം കാരിത്താസ് ആശു പത്രിയുടെ സഹകരണത്തോടെ രാവിലെ 10 മുതൽ സംഘം ഹെഡ് ഓഫീസ് ഹാളിലാണ് ക്യാമ്പ് നടക്കുന്നതെന്ന് പ്രസിഡന്റ് സി.ആർ സന്തോഷ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.ബി അയ ബ്ഖാൻ, എ.കെ സുനിൽകുമാർ, റോജൻ എരുവേലിൽ, ശാന്തി മാർ ട്ടിൻ, സൗമ്യ മഹേഷ് എന്നിവർ പറഞ്ഞു. ജനറൽ മെഡിസിൻ, എൻ ഡോക്രൈനോളജി, ഗ്യാസ്‌ട്രോഎൻ റോളജി, ഓർത്തോപീഡിക്, കാർ ഡിയോളജി, ഡെർമെറ്റോളജി, ന്യൂ റോളജി തുടങ്ങിയ പ്രധാന വിഭാ ഗം ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. രക്തപരിശോധനയും മരുന്നു വിതരണവും ക്യാമ്പിനോടനുബന്ധിച്ച് നടക്കും. രാവിലെ 8 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. വിവരങ്ങൾക്ക് ഫോൺ: 9446227063, 6238450143, 9447512312.