rlv
ആർ.എൽ.വി

കട്ടപ്പന : തപസ്യ കൾച്ചറൽ സൊസൈറ്റിയും , നാട്യ കലാക്ഷേത്രയും നൽകി വരുന്ന പ്രതിഭ പുരസ്‌കാരം ഡോ. ആർ.എൽ.വി. രാമകൃഷ്ണന് നാളെ നൽകും. കലാ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിൽ സർഗാത്മക സംഭാവന നൽകുന്നവർക്കാണ് തപസ്യ പ്രതിഭ പുരസ്‌കാരം നൽകുന്നത്.10001 രൂപയും പ്രശസ്ഥി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഉപ്പുതറയിൽ നടക്കുന്ന തപസ്യയുടെ വാർഷിക ആഘോഷ ചടങ്ങിൽ ഡോ. ആർ.എൽ വി രാമകൃഷ്ണന് സീരിയൽ സിനിമ താരം അനിൽ . കെ. ശിവറാം പുരസ്‌കാരം നൽകും. മോബിൻ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞൻ തങ്കച്ചൻ പാല, നടൻ എം. സി. കട്ടപ്പന എന്നിവരെ ദർശന പ്രസിഡന്റ് ഇ .ജെ . ജോസഫ് അനുസ്മരിക്കും.