ചെറുതോണി: കടുത്ത വരൾച്ചയും ഉഷ്ണതരംഗവും മൂലം വൻതോതിൽ കൃഷി നാശം സംഭവിച്ച ജില്ലയിൽ കർഷകർക്ക് അടിയന്തര നഷ്ടപരിഹാരവും ആവർത്തന കൃഷിക്ക് ധനസഹായവും നൽകുന്നതോടൊപ്പം എല്ലാ ജപ്തി നടപടികളും ഉപേക്ഷിക്കണമെന്ന് ജില്ലാ ജപ്തി വിരുദ്ധ സമിതി ആവശ്യപ്പെട്ടു. ഏലം, കൊക്കോ, ജാതി, കാപ്പി, പച്ചക്കറികൾ ഉൾപ്പെടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങിയതിലൂടെ 175 കോടിയുടെ നഷ്ടം പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയ ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വായ്പയെടുത്തവർക്ക് പലിശ ഒഴിവാക്കി മുതൽ തവണകളാക്കി തിരിച്ചടയ്ക്കാൻ സർക്കാർ ഇടപെടണമെന്ന് സമിതി ആവശ്യപ്പെട്ടു. ജപ്തി വിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് സി.ആർ . കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അപ്പച്ചൻ ഇരുവേലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ എൻ. കെ ദിവാകരൻ പിള്ള, എൻ.വിനോദ്കുമാർ,ജെയിംസ് കോലാനി തുടങ്ങിയവർ സംസാരിച്ചു.