ഇടുക്കി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഇടുക്കി ജില്ലയിലെ ഓംബുഡ്‌സ്മാൻ പി ജി രാജൻ ബാബു പ്രവർത്തന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് 108 പരാതികൾ ലഭിച്ചതിൽ 101 എണ്ണം തീർപ്പാക്കി. അർഹതപ്പെട്ട വേതന നിഷേധം, തൊഴിൽ നിഷേധം, മേറ്റുമാരുടെ നിയമനം, നിർമ്മാണ പ്രവൃത്തികൾക്ക് തുക സമയബന്ധിതമായി അനുവദിച്ചു നൽകാതിരിക്കൽ, തൊഴിലിട സൗകര്യങ്ങൾ നിഷേധിയ്ക്കൽ, തൊഴിലിടങ്ങളിലുണ്ടായ പ്രശ്‌നങ്ങൾ എന്നിവയാണ് പരിഹരിക്കപ്പെട്ടത്.

തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതികളെ സംബന്ധിച്ചുള്ള പരാതികൾ ഓംബുഡ്‌സ്മാൻ ഓഫീസ്, പൈനാവ് പി.ഒ685603 എന്ന വിലാസത്തിൽ സാധാരണ തപാലിലോ ombudsmanidk@ gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്.