കോടിക്കുളം:അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിൽ ആദ്യത്തെ വെള്ളിയാഴ്ച ആചരണവും മഹാകാര്യസിദ്ധിപൂജയും നടന്നു. ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ആദ്യ വെള്ളി ആചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ സോപാനസംഗീതം, അറുനാഴിപായസം, എന്നീ വഴിപാടുകളും നടന്നു. കാര്യസിദ്ധിപൂജക്കെത്തുന്ന ഭക്തർക്കായി പ്രസാദ ഊട്ടും ഒരുക്കിയിരുന്നു.അടുത്ത ആദ്യ വെള്ളി ആചരണവും കാര്യസിദ്ധിപൂജയും ജൂൺ 21 ന് നടക്കുമെന്നും അന്നേ ദിവസം എത്തുന്ന ഭക്തർക്ക്വേണ്ട സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കുമെന്നും ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ.രവീന്ദ്രനാഥൻ, ട്രഷറർ സുധീർ എം.പി. എന്നിവർ പറഞ്ഞു.