church
മൂ​ന്നാ​ർ​ മൗ​ണ്ട് കാ​ർ​മ്മ​ൽ​ ദേ​വാ​ല​യം

തൊടുപുഴ: ഹൈ​റേ​ഞ്ചി​ലെ​ ആ​ദ്യ​ ക​ത്തോ​ലി​ക്ക​ ദേ​വാ​ല​യ​മാ​യ​ മൂ​ന്നാ​ർ​ മൗ​ണ്ട് കാ​ർ​മ്മ​ൽ​ ദേ​വാ​ല​യം​ ബ​സി​ലി​ക്ക​ പ​ദ​വി​യി​ലേ​ക്ക് ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ​ ഉ​യ​ർ​ത്തി​.ഔ​ദ്യോ​ഗി​ക​ പ്ര​ഖ്യാ​പ​നം​ 2​5​ ​ ഉ​ച്ച​ക​ഴി​ഞ്ഞ് 2​ മ​ണി​ യോ​ടെ​ മൂ​ന്നാ​ർ​ മൗ​ണ്ട് കാ​ർ​മ്മ​ൽ​ ദേ​വാ​ല​യ​ത്തി​ൽ​ ന​ട​ക്കു​ന്ന​ ച​ട​ങ്ങിൽ നടത്തും. ​.വി​ജ​യ​പു​രം​ രൂ​പ​താ​ മെ​ത്രാ​ൻ​ ബി​ഷ​പ്പ് സെ​ബാ​സ്ത്യ​ൻ​ തെ​ക്കേ​ത്തേ​ച്ചേ​രി​ലി​ൻ്റെ​ മു​ഖ്യ​ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ന​ട​ക്കു​ന്ന​ ദി​വ്യ​ബ​ലി​യി​ൽ​ ക​ർ​ദ്ദി​നാ​ൾ​ മാ​ർ​ ക്ലി​മി​സ് ബ​സേ​ലി​യ​സ് വ​ച​ന​ പ്ര​ഘോ​ഷ​ ണം​ ന​ട​ത്തും​.
ജി​ല്ല​യി​ലെ​ ആ​ദ്യ​ത്തെയും​ കേ​ര​ള​ത്തി​ലെ​ 1​1​ാം​ മ​ത്തെ​യും​ ബ​സി​ലി​ക്ക​യാണ് . ദേ​വാ​ല​യ​ത്തി​ൻ്റെ​ 1​2​5ാം​ വ​ർ​ഷ​ ജൂ​ബി​ലി​ ആ​ഘോ​ഷ​ വേ​ള​യി​ലാ​ണ് ബ​സി​ലി​ക്ക​ പ​ദ​വി​ ല​ഭി​ക്കു​ന്ന​ത്. ദേ​വാ​ല​യ​ത്തി​ൻ്റെ​ 1​2​5ാം​ ജൂ​ബി​ലി​ സ​മാ​പ​നം​ ​ 2​6​ ന് ​ ഉ​ച്ച​ക​ഴി​ഞ്ഞ് 2​ ന് ന​ട​ക്കും​. വി​ജ​യ​പു​രം​ രൂ​പ​ത​ സ​ഹാ​യ​ മെ​ത്രാ​ൻ​ ബി​ഷ​പ്പ് ജ​സ്റ്റി​ൻ​ മ​ട​ത്തി​പ്പ​റ​മ്പി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ​ ദി​വ്യ​ബ​ലി​യും​ തു​ട​ർ​ന്ന് സാം​സ്കാ​രി​ക​ പൊ​തു​ സ​മ്മേ​ള​ന​വും​ ന​ട​ക്കും​.
​2​5​ ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2​ മ​ണി​ക്ക് ന​ട​ക്കു​ന്ന​ ദി​വ്യ​ബ​ലി​യി​ലാ​ണ് ബ​സി​ലി​ക്ക​ പ്ര​ഖ്യാ​പ​നം​. 2​6​ ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2​ മ​ണി​ക്ക് ന​ട​ക്കു​ന്ന​ ശ​തോ​ത്ത​ര​ ര​ജ​ത​ ജൂ​ബി​ലി​ ദി​വ്യ​ബ​ലി​യി​ൽ​ വി​ജ​യ​പു​രം​ രൂ​പ​താ​ മെ​ത്രാ​ൻ​ റ​വ​.ഡോ​. സെ​ബാ​സ്റ്റ്യ​ൻ​ തെ​ക്ക​ത്തേ​ച്ചേ​രി​ൽ​,​ സ​ഹാ​യ​മെ​ത്രാ​ൻ​ റ​വ​.ഡോ​ ജ​സ്റ്റി​ൻ​ മ​ഠ​ത്തി​ൽ​ പ​റ​മ്പി​ൽ​ തു​ട​ങ്ങി​യ​വ​ർ​ നേ​തൃ​ത്വം​ വ​ഹി​ക്കും​. 4​ മ​ണി​ക്ക് പൊ​തു​സ​മ്മേ​ള​നം​ ന​ട​ക്കും​. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ​ സം​ഘ​ട​ന​ക​ളു​ടെ​ നേ​തൃ​ത്വ​ത്തി​ലു​ള്ള​ ക​ലാ​പ​രി​പാ​ടി​ക​ൾ​ ന​ട​ക്കും​.
ഒ​രു​ വ​ർ​ഷം​ നീ​ണ്ടു​ നി​ന്ന​ '​ശ​തോ​ത്ത​ര​ ര​ജ​ത​ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ൾ​ 2​6​ നാ​ണ് സ​മാ​പി​ക്കു​ന്ന​ത്. നി​ർ​ധ​ന​രാ​യ​ വ്യ​ക്തി​ക​ൾ​ക്കു​ വീ​ട് നി​ർ​മ്മി​ച്ചു​ ന​ൽ​കു​ക​.,​ പാ​വ​പ്പെ​ട്ട​ പെ​ൺ​കു​ട്ടി​ക​ളു​ടെ​ വി​വാ​ഹ​ത്തി​നു​ള്ള​ സ​ഹാ​യം​ ന​ൽ​കു​ക​ ,​ നി​ർ​ധ​ന​രാ​യ​ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ സ​ഹാ​യം​ ന​ൽ​കു​ക​ തു​ട​ങ്ങി​ നി​ര​വ​ധി​യാ​യ​ സ​ഹാ​യ​ പ​ദ്ധ​തി​ക​ളാ​ണ് ​ ന​ട​പ്പി​ലാ​ക്കി​യ​ത്.
​ വാ​ർ​ത്താ​ സ​മ്മേ​ള​ന​ത്തി​ൽ​ ബ​സി​ലി​ക്ക​ റെ​ക്ട്ട​ർ​ ഫാ​.​ മൈ​ക്കി​ൾ​ വ​ല​യി​ഞ്ചി​യി​ൽ​,​ ജ​ന​റ​ൽ​ ക​ൺ​വീ​ന​ർ​പി. ആർ. ജ​യി​ൻ​,​ ഇ​ട​വ​ക​ സ​മി​തി​ സെ​ക്ര​ട്ട​റി​ നി​ഗേ​ഷ് ഐ​സ​ക്ക്,​ പബ്ളിസിറ്റി കമ്മറ്റി കൺവീനർ ജെ. സി. ആന്റണി ​​ പ​ങ്കെ​ടു​ത്തു​