ആലക്കോട് : വേനൽ മഴ ആരംഭിച്ചതോടെ ഗ്രാമപഞ്ചായത്തിൽ വൈദ്യുതി മുടക്കം പതിവായി പലയിടങ്ങളിലും നാലു ദിവസത്തിലതികം വൈദ്യുതി മുടങ്ങി. ഇതേ തുടർന്ന് പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ.ഇഞ്ചിയാനി, ചിലവ് , മിൻ മുട്ടി പനമറ്റം റോഡ്, തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത് .ആലക്കോട് കെ. എസ്. ഇ . ബി ഒഫിസിൽ വിളിച്ചാൽ ഫോൺ എടുക്കില്ലെന്നു മാത്രമല്ല. എടുത്താൽ വ്യക്ത്തമായ മറുപടിയും ലഭിയ്ക്കില്ല വൈദ്യുതി മുടക്കത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്ത്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് കോൺഗ്രസ് ആലക്കോട് മണ്ഡലം പ്രിസിഡന്റ് സി വി ജോമോൻ പറഞ്ഞു