പീരുമേട്: കെ.എസ്.യു പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് പഞ്ചായത്തിൽ എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു .കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് അമൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു ഡോ. ഗിന്നസ് മാടസ്വാമി ഉദ്ഘാടനം നിർവഹിച്ചു. റോബിൻ കാരയ്ക്കാട്ട്,എം ഷാഹുൽ ഹമീദ്, നിക്‌സൺ ജോർജ്,അഷ്‌റഫ് പീരുമേട്, കെ. രാജൻ, പി.കെ. ചന്ദ്രശേഖരൻ, ഷാരി ,ബിനു ശങ്കർ,മനോജ് രാജൻ,സ്വാതി ബി കല്ലറ,രാജു കുടമാളൂർ, അനീഷ് സി.കെ., റ്റി.കണ്ണൻ, പികെ ശശി തുടങ്ങിയവർ പങ്കെടുത്തു