accident

കുടയത്തൂർ: ശരംകുത്തിയിൽ ബസ്സും കാറും കൂട്ടിയിടിച്ചു. തൊടുപുഴയ്ക്ക് വന്ന സ്വകാര്യ ബസും, മൂലമറ്റം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 നായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ചികിത്സക്ക് ശേഷം പൂമാലയ്ക്ക് പോകുകയായിരുന്ന അച്ഛനും മകനുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകട സമയം നല്ല മഴയുണ്ടായിരുന്നു. റോഡരികിൽ ജലവിതരണെ പൈപ്പ് സ്ഥാപിക്കാൻ ജെ.സിബി ഉപയോഗിച്ച് കുഴിയെടുക്കുന്നുണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണം എന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് കുറച്ചു നേരം ഗതാഗതം തടസപ്പെട്ടു. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.