കട്ടപ്പന :മഴക്കാല രോഗങ്ങളിൽ നിന്നും സമൂഹത്തെ മാറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ ശൂചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡെങ്കിപ്പനി അടക്കമുള്ള മാറാരോഗങ്ങൾ പകർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്, അതുകൊണ്ടുതന്നെ വീടും പരിസരപ്രദേശങ്ങളും ശുചിയാക്കുന്നതിന്റെ ഒപ്പം ടൗൺ മേഖലകളിലും ശുചീകരണം നടത്തേണ്ടതുണ്ട്. വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ അടക്കം വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ പുളിയന്മലയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചത്. ശുചീകരണ പരിപാടി നഗരസഭ അദ്ധ്യക്ഷ ബീന ടോമി ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി , ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് ,ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത് , വാർഡ് കൗൺസിലർ സുധർമ്മ മോഹൻ , മറ്റ് ആരോഗ്യ പ്രവർത്തകർ ഹരിതകർമ്മ സേന അംഗങ്ങൾ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു യോഗത്തിൽ പങ്കെടുത്തു. തുടർന്ന് പുളിയൻമലയിലെ വിവിധ ഇടങ്ങൾ ശുചീകരിച്ചു.