തൊടുപുഴ: നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരസഭാതല പൊതുശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരീം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ, കൗൺസിലർമാരായ ജോസഫ് ജോൺ, ജിതേഷ് സി, ജയലക്ഷ്മി ഗോപൻ, കവിത വേണു, മെർളി രാജു, മുനിസിപ്പൽ സെക്രട്ടറി ബിജുമോൻ ജേക്കബ്, മാലിന്യമുക്തം നവകേരളം നഗരസഭ നോഡൽ ഓഫീസർ ബിജോ മാത്യു, സി.ഡി.എസ് ചെയർപേഴ്‌സൺ സുമ ജോയ് എന്നിവർ പങ്കെടുത്തു. തുടർന്ന് ലോറി സ്റ്റാൻഡ് പരസ്പരം, പഴയ കെ.എസ്.ആർ.ടി.സി റോഡ് സൈഡ് എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ലോറി സ്റ്റാൻഡ് ജീവനക്കാർ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി.