കട്ടപ്പന: മാലിന്യമുക്ത നവകേരളം എന്ന പേരിൽ കാഞ്ചിയാർ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനം നടന്നു. ആദ്യഘട്ടമായി പഞ്ചായത്ത് പരിസരം വൃത്തിയാക്കി. പരിസരങ്ങളിലെ കാട് വെട്ടി വൃത്തിയാക്കുന്നതിനൊപ്പം അടിഞ്ഞുകൂടിയ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അജി കെ. തോമസ്, ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൺ ബിജി മോൾ വർഗീസ്, നോഡൽ ഓഫീസർ അനിജ ആർ, പഞ്ചായത്ത് അംഗങ്ങളായ റോയ് എവറസ്റ്റ്, സന്ധ്യ ജയൻ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ നേതൃത്വം നൽകി.