മുതലക്കോടം: ഹോളി ഫാമിലി ആശുപത്രിയിൽ 22ന് സ്ത്രീകൾക്കായി ഗൈനക്കോളജി ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് സൗജന്യ കൺസൾട്ടേഷൻ, സൗജന്യ രജിസ്‌ട്രേഷൻ, സർജറികൾക്കും പരിശോധനകൾക്കും പ്രത്യേക ഇളവുകൾ എന്നിവയുണ്ടാകും. ഫൈബ്രോയിഡ് യൂട്രസ് പോലുള്ള രോഗങ്ങളാൽ ഗർഭപാത്രം നീക്കം ചെയ്യേണ്ടിവരുന്നവർക്കുള്ള താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കും മറ്റ് ഗൈനക്കോളജി ശസ്ത്രകിയകൾക്കും ഇളവുകൾ ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8089096684.