plusone
പ്ലസ് വൺ

ഇടുക്കി: പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം. രക്ഷകർത്താക്കളുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകൾ പത്താം ക്ലാസ്സ് മാർക്ക് ലിസ്റ്റ് , പകർപ്പ്, ഗ്രേസ് മാർക്കിന് അർഹതയുണ്ടെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ, ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ഇടുക്കി പൈനാവ് പി.ഒ എന്ന വിലാസത്തിലോ mrsiukkl@gmail.com എന്ന ഇമെയിൽ മുഖാന്തിരമോ, ബന്ധപ്പെട്ട ടി.ഇ.ഒ ഓഫീസ് മുഖേനയോ നൽകണം.മേയ് 30നകം നൽകണം.. ഫോൺ: 6282930750, 9446016907.