വെള്ളത്തൂവൽ: ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന വഴി സമാഹരിച്ച പുനരുപയോഗ സാധ്യതയില്ലാത്ത ആറ് ടൺ പാഴ്‌വസ്തുക്കൾ ക്ലീൻ കേരള കമ്പനി മുഖേന പുലിയൂർ ചെട്ടിനാട് സിമന്റ് ഫാക്ടറിയിലേക്ക് കയറ്റി അയച്ചു. ജില്ലയിൽ നിന്ന് ആദ്യമായാണ് സിമന്റ് ഫാക്ടറിയിലേക്ക് പാഴ് വസ്തുക്കൾ നേരിട്ട് കയറ്റി അയക്കുന്നത്. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ഷിബി എൽദോസ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാജി ഇ.കെ, ഗ്രീൻ കേരള കമ്പനി മാനേജർ ഗ്രീഷ്മ പി.എ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.