ഇടവെട്ടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞം ഇന്ന് സമാപിക്കും.
രാവിലെ ഏഴു മുതൽ സർവ്വൈശ്വര്യ പൂജ. 10 മുതൽ അവഭൃത ഘോഷയാത്ര. 12ന് യജ്ഞ സമർപ്പണം, തുടർന്ന് മഹാപ്രസാദഊട്ട്. വൈകിട്ട് 6.30ന് ദശാവതാര ദർശനത്തിൽ മഹാവിഷ്ണു അവതാരം.