ചെറുതോണി: സ്വരം സാംസ്‌കാരിക വേദി ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് 101 കവികളെ ഉൾപ്പെടുത്തി പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും അന്തരിച്ച നാടക- സിനിമാ കലാകാരൻ എം.സി. കട്ടപ്പന അനുസ്മരണവും ഇന്ന് രാവിലെ 10ന് ചെറുതോണി പ്രസ് ഹാളിൽ നടക്കും. പുസ്തകത്തിന്റെ എഡിറ്റർ പി.എൽ. നിസാമുദ്ദീൻ സ്വാഗതം ആശംസിക്കും. കവിയും മാദ്ധ്യമ പ്രവർത്തകനുമായ കെ.ടി. രാജീവ് ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന് പുസ്തകം കൈമാറി പ്രകാശനം ചെയ്യും. മുഖ്യാതിഥിയായെത്തുന്ന മുൻ എം.പി ജോയ്സ് ജോർജ്ജ് എം.സി കട്ടപ്പന അനുസ്മരണം ഉദ്ഘാടനം ചെയ്യും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് അദ്ധ്യക്ഷയായിരിക്കും.