toilet-complex
ഏറെ നാളായി അടഞ്ഞുക്കിടക്കുന്ന ടോയ്‌ലെറ്റ് കോംപ്ലക്സ്

കട്ടപ്പന: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിയിലെ ടോയ്‌ലറ്റ് കോംപ്ലക്‌സ് നോക്കുകുത്തി മാറി. ഏറെ നാളുകളായി ഇവിടത്തെ ടോയ്‌ലറ്റ് കോംപ്ലക്‌സ് അടഞ്ഞു കിടക്കുകയാണ്. ഇതുകാരണം ഇവിടെയെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. വെള്ളത്തിന്റെ അഭാവം മൂലം മുമ്പ് നടത്തിപ്പ് ചുമതല ഏറ്റെടുത്തിരുന്നവർ പിൻവലിഞ്ഞിരുന്നു. ഒപ്പം വോൾട്ടേജിന്റെ ക്ഷാമവും വെല്ലുവിളി സൃഷ്ടിച്ചു. ഇതോടെ ടോയ്‌ലെറ്റ് കോംപ്ലക്‌സ് അടഞ്ഞു കിടക്കുകയാണ്. പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും തന്നെ ഏറ്റെടുത്തിട്ടില്ല. എന്നാൽ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്ന് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ പറഞ്ഞു.