കുമാരമംഗലം: എസ്.എൻ.ഡി.പി യോഗം കുമാരമംഗലം ശാഖയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 മുതൽ കുമാരമംഗലം ഉരിയരിക്കുന്ന് ഗുരുദേവ പ്രാർത്ഥനാ ഹാളിൽ 'പഠനോത്സവ്- 2024" നടക്കും. ഇതോടനുബന്ധിച്ച് മോട്ടിവേഷൻ ക്ലാസ്,​ രവിവാര പാഠശാല കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം,​ മഹാകവി കുമാരനാശാന്റെ 'ദേഹവിയോഗശതാബ്ദി സ്മൃതി" അനുസ്മരണം,​ കുട്ടികളുടെ വിവിധ മത്സരങ്ങൾ എന്നിവ നടക്കും. രാവിലെ 9.30ന് ഗുരുസ്മരണ. തുടർന്ന് ശാഖാ സെക്രട്ടറി മനോജ് മറ്റത്തിൽ സ്വാഗതമാശംസിക്കും. ശാഖാ പ്രസിഡന്റ് സിന്ധു ബിനുവിന്റെ അദ്ധ്യക്ഷതയിൽ വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് ഉദ്ഘാടനം ചടങ്ങ് ചെയ്യും. ശിവഗിരി മഠത്തിലെ മഹാദേവാനന്ദ സ്വാമി പഠനോപകരണ വിതരണവും അനുഗ്രഹ പ്രഭാഷണവും നടത്തും. തുടർന്ന് മത്സരങ്ങൾ നടക്കും.