കട്ടപ്പന: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിന്ന് ശ്രീ പെരുമ്പത്തൂരിലേക്ക് രാജീവ് സ്മൃതി യാത്ര സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അറിയിച്ചു. 20ന് രാവിലെ ഒമ്പതിന് കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന യാത്ര മുൻ ഡി.സി.സി പ്രസിഡന്റ് ജോയ് തോമസ് ഫ്ളാഗ് ഓഫ് ചെയ്യും. 21ന് ശ്രീപെരുമ്പത്തൂരിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും. രാജീവ് ഗാന്ധിയെ പോലൊരു ഭരണാധികാരിയുടെ അഭാവം ഇന്ന് ഭാരത ജനത തിരിച്ചറിയുന്നുവെന്നത് യാഥാർത്ഥ്യമാണെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ പെരുമ്പത്തൂരിലേക്ക് സ്മൃതിയാത്ര നടത്തുന്നതെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ, ഷാജി വെള്ളം മാക്കൽ, കെ.ഡി. രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.