രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് ശാഖയുടെ നേതൃത്വത്തിലുള്ള ശ്രീനാരായണ പ്രാർത്ഥനാലയ നിർമാണത്തിന്റെ ശിലാന്യാസം നാളെ നടക്കും. രാവിലെ ഏഴിനും 7.30നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ശിലാന്യാസം നിർവ്വഹിക്കും. യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ, ശാഖാ പ്രസിഡന്റ് സാബു ബി. വാവലക്കാട്ട്, വൈസ് പ്രസിഡന്റ് വി.എസ്. ബിജു, യൂണിയൻ കൗൺസിലർ ഐ.ബി. പ്രഭാകരൻ, യൂണിയൻ കമ്മിറ്റിയംഗം വിജയൻ വെള്ളച്ചാലിൽ തുടങ്ങിയവർ പങ്കെടുക്കും. ക്ഷേത്രം മേൽശാന്തി എം. പുരുഷോത്തമൻ ശാന്തിയുടെ നേതൃത്വത്തിൽ ശാന്തിമാരായ സതീഷ് ശാന്തി, മോഹനൻ ശാന്തി, രതീഷ് ശാന്തി തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിക്കും. 2000 പേർക്ക് ഒരേ സമയം സംഗമിക്കുന്ന തരത്തിലുള്ള പ്രാർത്ഥനാലയമാണ് നിർമിക്കുന്നതെന്നും എല്ലാ ഭക്തജനങ്ങളും ഈ ശുഭമുഹൂർത്തത്തിൽ പങ്കെടുക്കണമെന്നും സെക്രട്ടറി കെ.പി. സജീവ് അറിയിച്ചു.