തൊടുപുഴ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ 2024 ൽ ഉന്നത വിജയം നേടിയ, സർട്ടിഫിക്കറ്റിൽ ജാതിയും മതവും ചേർത്തിട്ടില്ലാത്ത കുട്ടികൾക്ക് കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി 'മതമില്ലാത്ത ജീവൻ' അവാർഡ് നൽകും. 26ന് കട്ടപ്പനയിൽ അവാർഡ് വിതരണം ചെയ്യും. സർട്ടിഫിക്കറ്റിൽ മതവും ജാതിയും ചേർത്തിട്ടില്ലാത്ത കുട്ടികളോ, അവരുടെ രക്ഷിതാക്കളോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ടുക. ഫോൺ: 9446034491, 9605681534