പീരുമേട്: രണ്ടു മാസമായിപാമ്പനാറിലും സമീപപ്രദേശങ്ങളിലും ഡെങ്കിപ്പനി രോഗികളുടെ എണ്ണം കൂടുന്നു. രോഗം പിടിപെടുന്നവർക്ക് അസുഖം ഭേദമാകുമ്പോൾ പുതിയ രോഗികൾ വർദ്ധിക്കുകയാണ്. ആരോഗ്യ വകുപ്പും, പഞ്ചായത്തും കൊണ്ട് പിടിച്ച് ശ്രമിച്ചിട്ടും രോഗികളുടെ എണ്ണം കുറയുന്നില്ല.

പാമ്പനാർ ടൗണിൽ ഇപ്പോഴും മാലിന്യങ്ങൾ കുന്നു കൂടുന്നു ടൗണിന്റ സമീപ വീടുകളിൽ മാലിന്യം സംസ്‌കരികുന്നതിനു പകരം ടൗണിൽ കൊണ്ടുപോയി വലിച്ചെറിയുന്നു. ഇത് പലപ്പോഴും ടൗണിൽ എത്തുന്ന ജനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.പാമ്പനാർ ടൗണിലെ മാംസ മാർക്കറ്റ് ടൗണിലെ ഹോട്ടലുകൾക്കും ചായക്കടകൾക്കും സമീപം ഇറച്ചി വ്യാപാര കട പ്രവർത്തിക്കുന്നു. ഇറച്ചി വ്യാപാരകടകളിൽ നിന്നുള്ള മാലിന്യങ്ങൾ പലപ്പോഴും മഴവെള്ളത്തിൽ കലർന്ന് ഒഴുകുകുകയാണ്. മാംസ മാർക്കറ്റ് ജനവാസ മേഖലയിൽ നിന്ന് മാറ്റി പ്രവർത്തിക്കാൻ വേണ്ട നടപടി പഞ്ചായത്ത് സ്വീകരിക്കണം.
ജനവാസ മേഖലയിൽ നിന്ന് മാറ്റി അറവുശാല നിർമ്മിക്കണം എന്നാവശ്യത്തിന് പതിറ്റാണ്ട് പഴക്കമുണ്ട്.
ഡങ്കി പ്പനിപടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

ഡെങ്കിപ്പനി ബാധിത പ്രദേശമായ പാമ്പനാർ, പട്ടുമല എന്നിവിടങ്ങളിൽ സ്‌പ്രേയിങ് നടത്തുകയും കൊതുക് മുട്ടയിട്ട് വളരുന്നതായി കണ്ടെത്തിയ ജലം സംഭരിച്ചു വച്ചിരിക്കുന്ന പാത്രങ്ങളിൽ ടെമിഫോസ് ഉപയോഗിച്ച് കൂത്താടികളെ നശിപ്പിച്ചു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകളുടെ സാന്നിദ്ധ്യം ഉയർന്ന നിലയിൽ കണ്ടെത്തി.മാർക്കറ്റിലെ രണ്ട് കോഴി കടകളും രണ്ട് ഇറച്ചി കടകകളും താത്ക്കാലികമായി അടപ്പിച്ചത് കഴിഞ്ഞദിവസം മുതൽ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി.