അടിമാലി: വനനയത്തിന് ഘടകവിരുദ്ധമായി തങ്ങളുടെ വാണിജ്യ താത്പര്യങ്ങൾ സംരക്ഷിക്കാനായി വീണ്ടും യൂക്കാലി, അക്കേഷ്യ പോലുള്ള മരങ്ങൾ വച്ചു പിടിപ്പിക്കാനുള്ള കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപ്പറേഷന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.എം.പി ജില്ലാ സെക്രട്ടറി കെ.എ കുര്യൻ പറഞ്ഞു. വന്യജീവികൾ നിരന്തരമായി ആഹാരത്തിനും വെള്ളത്തിനുമായി കാടിറങ്ങുന്ന പശ്ചാത്തലത്തിൽ; വനമേഖലയോട് ചേർന്നുള്ള ഭൂപ്രദേശങ്ങളിൽ ജനജീവിതം ഇപ്പോൾ തന്നെ അരക്ഷിതാവസ്ഥയിലായ സാഹചര്യത്തിൽ ഇത്തരം നിക്ഷിപ്ത താത്പര്യസംരക്ഷണത്തിനായി സ്വീകരിക്കുന്ന നിലപാടുകൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ഭാവിയിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക് സമൂഹത്തെ എത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹൃദ നിലപാടുകൾക്ക് പോലും പുല്ല് വില കല്പിക്കാത്ത വനംവകുപ്പിന്റെ ഈ നിലപാടുകൾ തികച്ചും സംശയാസ്പദമാണെന്നും ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ മന്നോട്ട് വരണമെന്നും കെ എ കുര്യൻ ആവശ്യപ്പെട്ടു