ചെറുതോണി: സ്വരം സാംസ്‌കാരിക വേദി ഇരുപതാം വാർഷികത്തിൽ നൂറ്റി ഒന്ന് കവികളുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകം ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന് നല്കി പ്രകാശനം നല്കി കവിയും മാധ്യമ പ്രവർത്തകനുമായ കെ.ടി രാജീവ് പ്രകാശനം ചെയ്തു. ജോയ്സ് ജോർജ് എം സി കട്ടപ്പന അനുസ്മരണ പ്രഭാഷണം നടത്തി ..പുസ്തക എഡിറ്റർ പി എൽ നിസാമുദ്ദീൻ സ്വാഗതം പറഞ്ഞു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ മിനി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിമ്മി ജയൻ, പ്രഭാ തങ്കച്ചൻ, വിൻസന്റ് വള്ളാടി, നൗഷാദ് റ്റി ഇ, എം കെ നവാസ്, സുരേഷ് മീനത്തേരിൽ. സാജൻ കുന്നേൽ, ജെയിൻ അഗസ്റ്റ്യൻ, രാജു സേവ്യർ, കെ.ബി ബാലചന്ദ്രൻ ,ജെയിംസ് തോമസ്, അഡ്വ. എൻ കെ വിനോദ് കുമാർ ,സെബാസ്റ്റ്യൻ വടക്കേമുറി ,ബിജു വൈശ്യം പറമ്പിൽ, ലാജി പ്‌ളാത്തോട്ടം എന്നിവർ പ്രസംഗിച്ചു