ഇടവെട്ടി: മുസ്ലിം യൂത്ത് ലീഗ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം പി. എം. അബ്ബാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷെമീർ മംഗളാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പി. എം. യൂസഫ് മോട്ടിവേഷൻ ക്ലാസ് നൽകി.എസ്. ടി. യു ജില്ലാ പ്രസിഡന്റ് നൗഷാദ് വഴിയ്ക്കൽപ്പുരയിടം,ഗ്ലോബൽ കെ. എം. സി. സി ജില്ല പ്രസിഡന്റ് താഹ വെട്ടിപ്ലാക്കൽ,കർഷക സംഘം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇരുമ്പുപാലം,യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് നിഷാദ് കെ. എം,ഇടവെട്ടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷീജാ നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് ഇല്ലിക്കൽ,മെമ്പർ താഹിറ അമീർ, യൂത്ത്കോൺഗ്രസ് മണ്ഡലം സെക്രട്ടറി ലത്തീഫ് തൊട്ടിപ്പറമ്പിൽ,ആർ. എസ്. പി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി. എസ്. അബ്ബാസ്,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് അമീർ വാണിയപ്പുരയിൽ,സെക്രട്ടറി ഷാജഹാൻ ആറ്റുപുറത്ത്,വനിത ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സൗദ റിയാസ്,സെക്രട്ടറി ഉമൈബ ഷാജി,യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ അജിനാസ് വഴിക്കൽ പുരയിടം,സക്കീർ, യൂനുസ്, ഷാജഹാൻ,താജു എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അഷ്കർ ബിൻ ഷുക്കൂർ സ്വാഗതവും,എം. പസ്. എഫ് നിയോജക മണ്ഡലം മണ്ഡലം ജോയിന്റ് സെക്രട്ടറി മൻസിഫ് ഇസ്മായിൽ നന്ദിയും പറഞ്ഞു.