ഉടുമ്പൻചോല: എസ്. എൻ. ഡി. പി യോഗം 2808 നമ്പർ ഉടുമ്പൻചോല ശാഖയിലെ ബാലജനയോഗത്തിന്റെ പ്രവേശനോത്സവവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും വിതരണവും നടന്നു.
ശാഖാ പ്രസിഡന്റ് സജിമോൻ തോമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽശാഖ സെക്രട്ടറി സുരേഷ് കെ. ഡി. സ്വാഗതം പറഞ്ഞു. എസ്. എൻ. ഡി. പി യോഗം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് : സജി പറമ്പത്ത് പാഠനോപകരണ വിതരണ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ മാരായ മധു കമലാലയം, ബാബു സി. എം എന്നിവർ പ്രസംഗിച്ചു. . എൻ. ആർ. സിറ്റി സ്കൂളിലെ അദ്ധ്യാപകൻ രതീഷ് മാഷ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി. യൂണിയൻ കമ്മിറ്റി അംഗം : മുരളീധരൻ ശ്രീവിലാസം, വനിതാസംഘം പ്രസിഡന്റ് ഓമന സദാശിവം, സെക്രട്ടറി ഷീബ വിജയൻ, യൂത്ത് മൂവ്മെന്റ് പ്രഡിഡന്റ് സനൂപ്, കുമാരി ദേവിക ബാബു, എന്നിവർ പങ്കെടുത്തു. ശാഖ വൈസ് പ്രസിഡന്റ് സനു കൊച്ചുവഴയിൽ നന്ദി പറഞ്ഞു.