പീരുമേട്: വണ്ടിപ്പെരിയാർ -തേങ്ങാക്കൽറോഡിൽ നിർമ്മാണ പ്രവർത്തികൾ നടത്താൻ കരാർ ചെയ്ത 600 മീറ്റർ ഭാഗം ടാറിങ് നടത്തിയില്ലന്ന് പരാതി. നിർമ്മാണ പ്രവർത്തനങ്ങൾ നടത്താത്ത കരാറുകാരനെതിരെ തീരുമാനവുമായി വണ്ടി പ്പെരിയാർ പഞ്ചായത്ത് . ഈ ഭാഗത്ത് കൂടിയുള്ള യാത്ര ദുഷ്‌കരമായ തോടുകൂടിയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തി.
നിരന്തര പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ വണ്ടിപ്പെരിയാർ തേങ്ങാക്കൽറോഡിലെ പശുമല ജംഗ്ഷൻ മുതൽ വണ്ടിപ്പെരിയാർ ശ്രീധർമ്മശാസ്താ ക്ഷേത്രം വരെയും ഇവിടെ നിന്നും പശുമല ഗേറ്റ് വരെയും ഉള്ള ഭാഗം ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കൻ തീരുമാനമായിരുന്നു.
വാഴൂർ സോമൻ എം.എൽ. എയുടെ ഫണ്ടിൽ നിന്നുള്ള തുകയും ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള തുകയും ഉപയോഗിച്ച് വണ്ടിപ്പെരിയാർ ശ്രീധർമ്മശാസ്താ ക്ഷേത്രം മുതൽ പശുമല ഗേറ്റ് വരെ ടാറിങ് നടത്തുകയും വണ്ടിപ്പെരിയാർ ശ്രീധർമ്മശാസ്താ ക്ഷേത്രം മുതൽ പശുമല ജംഗ്ഷൻ വരെയും ഉള്ള ഭാഗവും ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കിയിരുന്നു.
രണ്ടു മാസങ്ങൾക്ക് മുൻപാണ് നിർമ്മാണ പ്രവർത്തികൾ നടത്താതിരുന്ന വണ്ടിപ്പെരിയാർ എസ് എൻ സ്‌കൂൾ മുതൽ ശ്രീധർമ്മശാസ്താ ക്ഷേത്രം വരെയുള്ള ഭാഗങ്ങളിലെ കോൺക്രീഫിനും ബാക്കി ഭാഗം ടാറിങ്ങും നടത്താൻ 20 ലക്ഷം രൂപ അനുവദിച്ചിരുന്നത്. പാറമട ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത യോഗ്യമല്ലാതായി തീർന്നിരുന്ന ഭാഗം കോൺക്രീറ്റ് ചെയ്യൽ മാത്രമാണ് കരാറുകാരൻ നടത്തിയത്. ഇത്രയും ഭാഗം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ടാറിങ് നടത്താതെ കരാറുകാരൻ ഉപേക്ഷിച്ചു പോയതാണ് നാട്ടുകാരുടെ പരാതി. പ്രശ്‌നത്തിൽ ഇടപെട്ട വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ നിർമ്മാണ പ്രവർത്തികൾ എത്രയും വേഗം തീർക്കുന്നതിന് കരാറുകാരന് നോട്ടീസ് നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശവും നൽകി.