ഇടുക്കി: . പൈനാവ് ഏകലവ്യമോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്കുള്ള പഠന,താമസ ചെലവുകൾ പൂർണ്ണമായും സർക്കാർ വഹിക്കും. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.എസ്.എസ്.എൽ.സി പരീക്ഷക്ക് ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. രക്ഷകർത്താക്കളുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ലൈബ്രറി, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം ,ഹോസ്റ്റൽ തുടങ്ങിയ മികച്ച സൗകര്യങ്ങൾ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്.നേരിട്ടോ, ഏകലവ്യമോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ഇടുക്കി പൈനാവ് പി.ഒ എന്ന വിലാസത്തിലോ , mrsiukkl@gmailLcom എന്ന ഇ-മെയിൽ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഫോൺ.6282930750, 9446016907. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 30.