shugar
കുമളിയിൽ നടന്ന സമരത്തിൽ ഡി സി.സി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് പഞ്ചസാരപായ്ക്കറ്റ് നൽകി ഉദ്ഘാടനം ചെയ്യുന്നു

കുമളി: മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുമളി സപ്ലൈക്കോയിക്ക് മുന്നിൽ പഞ്ചസാര നൽകി പ്രതിഷേധ സമരം നടത്തി. പൊതു വിപണിയിൽ പഞ്ചസാര ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവും വിലക്കയറ്റവും മാസങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് വ്യത്യസ്ത സമരവുമായി സ്‌പ്ലൈക്കോയിക്ക് മുന്നിലെത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. . സപ്ലൈക്കോയിൽ സാധനം വാങ്ങാനെത്തിയവർക്ക് സൗജന്യമായി പഞ്ചസാരകിറ്റുകൾ വിതരണം ചെയ്തു.കുമിളി മണ്ഡലം പ്രസിഡന്റ് പി .പി .റഹിം അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി പയ്‌നേടത്ത് ഉദ്ഘാടനം ചെയതു. റോബിൻ കാരകാട്ട്, ബിജു ദാനിയൽ, സന്തോഷ് പണിക്കർ, സിറിൽ യോഹന്നാൻ, ഷൈലജ , ഹൈദ്രോസ് എന്നീവർ പ്രസംഗിച്ചു.