കട്ടപ്പന : കുന്തളംപാറ ഗുരു ജ്യോതി വാർഷിക പൊതുയോഗത്തിൽ എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിളേ അനുമോദിച്ചു.എസ്. എൻ.ഡി.പി.
യോഗം മലനാട് യൂണിയൻ വൈസ് പ്രസി.ഡന്റ് വിധു എ. സോമൻ ഉദ്ഘാടനം ചെയ്തു.
ശാഖായോഗം സെക്രട്ടറി പി.ഡി.ബിനു സംഘടനാ സന്ദേശം നൽകി. പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.
ശാഖാ പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അദ്ധ്യക്ഷത വഹിച്ചു. കുടുംബയോഗം കൺവീനർ റോബിൻ രാജൻ കുന്നിൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
കുടുംബയോഗം ചെയർമാൻ രാജു പി.ബി,സാബു അറക്കൽ, സജീന്ദ്രൻ പൂവാങ്കൽ, ജയേഷ് ടി.ജെ. തെക്കേടത്ത്, ഷീബ വിജയൻ, രേഷ്മ കെ.ബി., മിന്നു മധു, അഭിജിത്ത് വിജയൻ തുടങ്ങിയവർ സംസാരിച്ചു.