കട്ടപ്പന :ഇരട്ടയാർ ശാന്തിഗ്രാം ഗുരുദേവ ശാരദാദേവി ക്ഷേത്രത്തിൽ ഉത്സവം ഇന്നും നാളെയുമായി നടക്കും. .എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ
ഉത്സവസന്ദേശം നൽകും.ഇന്ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം
6.45ന് ശാദരാപൂജ, ഏഴിന് ഗണപതിഹോമം, 8.30ന് കലശം, തുടർന്ന് 9.15ന്
ശാഖായോഗം പ്രസിഡന്റ് .എ. പി.ദിലീപ് കുമാർ പതാക ഉയർത്തും.
10ന് ഗുരുദേവ കൃതികളുടെ ആലാപനവും 10.30ന് ഗുരുപ്രകാശം സ്വാമികളുടെ പ്രഭാഷണവും നടക്കും. 6.45ന് ദീപാരാധന. എട്ടിന് തിരുവാതിര കൈകൊട്ടിക്കളി,എന്നിവയും നടക്കും. ചൊവ്വാഴ്ച രാവിലെ മുതൽ പതിവ് പൂജകൾക്ക് പുറമേ ഏഴിന് മഹാഗണപതിഹോമം, 10ന് നവകലശപൂജ, 11.45ന് പ്രഭാഷണം, വൈകിട്ട് ആറിന് ഇരട്ടയാർ സാംസ്‌കാരിക നിലയത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, ഏഴിന് താലസമർപ്പണം, സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ സോമൻ, എന്നിവർ പങ്കെടുക്കും.7.30ന് മംഗളപൂജ, മഹാപ്രസാദമൂട്ട്, എട്ടിന് പ്രഭാഷണം ബിജു പുളിക്കലേടത്ത്, 9.30ന് ഇൻഡോട്ട് റിഥംസിന്റെ ഗാനമേളയും നടക്കുമെന്ന് ഭാരവാഹികളായ എ പി ദിലീപ്കുമാർ, എം പി മനോജ്, ടി കെ ശശി, ഇ കെ ദിലീപ്കുമാർ, കെ ഡി ഗോപി, രജനി സജി, സുതൽ മടുക്കത്താനം എന്നിവർ പങ്കെടുത്തു.