കട്ടപ്പന : മഴക്കാലത്തിനേ നേരിടാൻ വിവിധ മുന്നൊരുക്കങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. നഗരസഭ 28 വാർഡ് ഐ.ടി.ഐ കുന്നിൽ പാതയോരങ്ങൾ ശുചീകരിച്ചുകൊണ്ടാണ് മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനത്തിന് തുടക്കമായത്.ഒപ്പം അലക്ഷ്യമായി കിടന്ന മാലിന്യങ്ങളും സംസ്‌കരിച്ചു. വരും ദിവസങ്ങളിലും ശക്തമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനാണ് അധികൃതരുടെ നീക്കം. ശുചീകരണ പ്രവർത്തനങ്ങളിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഒ. സുജാത, ആശാ വർക്കർ ശോഭന കൃഷ്ണൻകുട്ടി, നഗര സഭ കൗൺസിലർ ഷാജി കൂത്തോടി,ഹരിത കർമ്മ സേന അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.