കുമളി: ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. കുമളി ബസ്റ്റാന്റിനു സമീപം ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.കുമളി, പത്തുമുറി സ്വദേശി ജോബിനാണ് (30) കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ജോബിന്റെ ബന്ധു മൂന്നാർ സ്വദേശി അരുൺ (35) പൊലീസിന്റെ പിടിയിലായതായാണ് വിവരം.ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ സമീപത്തെ കടയിൽ നിന്നും കത്തിയെടുത്ത് അരുൺ ജോബിനെ കുത്തുകയായിരുന്നെന്ന് പറയുന്നു.വയറ്റിൽ കുത്തേറ്റ ജോബിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.